Flood relief collection centre


വടക്കൻ കേരളത്തിലെ പ്രളയ ബാധിതർക്ക് നൽകുവാനുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള കളക്ഷൻ സെന്റർ കോട്ടയം സി.എം.എസ്. കോളേജിൽ ആരംഭിച്ചിരിക്കുന്നു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കളക്ഷൻ സെന്റർ തുറന്നു പ്രവർത്തിക്കുന്നതാണ്. ലഭിക്കുന്ന സാധനങ്ങൾ കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉള്ള വിതരണ ശൃംഖല മുഖേന വടക്കൻ കേരളത്തിൽ ഉള്ള ദുരിത ബാധിതർക്ക് നൽകുന്നതാണ്.
ഉപയോഗിച്ച സാധനങ്ങൾ സ്വീകരിക്കുന്നതല്ല. ഇതേവരെ കോളജിനുള്ളില്‍‌ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടില്ല. കളക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് NSS യൂണിറ്റും, UNAI യൂണിറ്റും നേതൃത്വം നൽകുന്നു. 
– പ്രിൻസിപ്പൽ

വിശദവിവരങ്ങൾക്ക് contact: 
ASHOK ALEX LUKE(staff coordinator) – 9495431127
SHAWN DANNY – 8921496808