2. Bibliophile: പുസ്തക അവലോകന മത്സരം


ബിബ്ലിയോഫിൽ: പുസ്തക അവലോകന മത്സരം

പ്രിയ വിദ്യാർത്ഥികളെ,
സി.എം.എസ്. കോളജ് കോട്ടയം (ഓട്ടോണോമസ്), “ബിബ്ലിയോഫിൽ” എന്ന പേരിൽ പുസ്തക അവലോകന മത്സരം വിദ്യാർത്ഥികൾക്കായി നടത്തുന്നു. ബിരുദ തലം മുതൽ ഗവേഷക തലം വരെയുള്ള സി.എം.എസ്. കോളജ് വിദ്യാർത്ഥികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാനാവുന്നത്. നിങ്ങൾ അടുത്തിടെ വായിച്ച ഏത് പുസ്തകത്തിന്റെയും അവലോകന കുറിപ്പ് സമർപ്പിക്കാവുന്നതാണ്. 5000, 3000, 2000 രൂപയുടെ പുസ്തക കൂപ്പണുകൾ സമ്മാനമായി ലഭിക്കുന്നതാണ്.

നിബന്ധനകൾ
1. അവലോകനം സ്വതന്ത്രവും 2500 വാക്ക് അഥവാ 10 A4 പുറങ്ങളിൽ കവിയാത്തതുമായിരിക്കണം.
2. ഇംഗ്ലീഷ് / മലയാളം ഭാഷകളിൽ മാത്രമാണ് അവലോകനം തയ്യാറാക്കേണ്ടത്.
3. രചനകൾ പ്ലേജിയറിസം പരിശോധനയ്ക്ക് വിധേയമാക്കുന്നതും പ്ലേജിയറിസം തിരിച്ചറിയുന്നവ തള്ളിക്കളയുന്നതുമാണ്.
4. രചനയുടെ സഹായക ശ്രോതസ്സുകളെ കൃത്യമായി സൂചിപ്പിക്കേണ്ടതാണ്.

Use the following link to submit your review https://forms.gle/GwMU643mftt61XFj6

മത്സര കാലം: 23.12.20- 15.01.21

Bibliophile