ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു


കോട്ടയം സി എം എസ് കോളേജിലെ രണ്ടാം വർഷ ബി എ ഇക്കണോമിക്സ് വിദ്യാർഥിനി ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 11 അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഇന്ത്യയിലെ 18-23 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു മിനിറ്റ് പ്രസംഗ മത്സരത്തിൽ വിജയിച്ച കേരള – കർണാടക റീജിയണിലെ മികച്ച 13 മത്സരാർത്ഥികളിൽ ഒരാളാണ് ട്വിങ്കിൾ. പേരൂർ പുതുക്കാട്ടിൽ ജയ്സൺ പി.ജോണിന്റെയും കവിതാ ജയസൺന്റെയും മകളാണ്.

സി എം എസ് കോളേജിന്റെ അഭിനന്ദനങ്ങൾ