കല സംസ്കാരം തത്വചിന്ത – അന്താരാഷ്ട്ര വെബിനാർ പരമ്പര

1.10 .2020 മുതൽ ഗൂഗിൾ മീറ്റ് മാധ്യമമാക്കി പ്രഗത്ഭർ നയിച്ച അക്കാദമിക് വെബിനാർ ആരംഭിച്ചു. പ്രിൻസിപ്പൽ വർഗ്ഗീസ് സി ജോഷ്വാ ഉദ്‌ഘാടനം നടത്തി. പരമ്പരയിലെ ആദ്യ പ്രഭാഷണം നവരാഷ്ട്രീയം പെൺകവിതകളിൽ എന്ന വിഷയത്തിൽ ആയിരുന്നു. ദ്വിഭാഷാകവിയും കലാമർമജ്ഞയുമായ ഡോണ മയൂര ആയിരുന്നു പ്രഭാഷക.  പിന്നീട് പ്രൊഫ. എ. ചന്ദ്രദാസൻ(ഡയറക്ടർ, ലോകധർമ്മി നാടകവേദി) ‘അരങ്ങിലെ പുതു പരീക്ഷണങ്ങൾ’ എന്ന വിഷയത്തിൽ നവംബർ മൂന്നിനും (03.11.2020) കവിയും അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാർ ‘ജീവിതവും സംസ്കാരവും : ഫോക് ചിന്തകൾ’ എന്ന വിഷയത്തിൽ നവംബർ അഞ്ചിനും(05.11.2020) പ്രഭാഷണം നടത്തി. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts