ബെഞ്ചമിൻ ബെയിലിയും പ്രവർത്തന മേഖലകളും
ബെഞ്ചമിൻ ബെയിലിയും പ്രവർത്തന മേഖലകളും
ബെഞ്ചമിൻ ബെയ്ലി സ്റ്റഡിസെന്ററും മലയാള വിഭാഗവും ചേർന്നു സംഘടിപ്പിച്ച ദേശീയ സെമിനാർ ജോസഫ് ഫെൻ ഹാളിൽ നടന്നു. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവഹിച്ചു. ഡോ. കെ കെ എൻ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.എച്ച് ഹുസൈന്‍, ഡോ. എ. ജി. ശ്രീകുമാര്‍, ഡോ. സ്കറിയാ സക്കറിയ, ഡോ. ഷാജി ജേക്കബ്, ഡോ. വി എസ് ലക്ഷ്മി എന്നിവർ മുഖ്യ പ്രബന്ധവതാരകർ ആയിരുന്നു. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷകരും വിവിധ ഘട്ടങ്ങളിൽ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.