മാമാങ്കം – മലയാളോത്സവം
മാമാങ്കം – മലയാളോത്സവം
മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാളോത്സവം കവിയും ചലച്ചിത്രഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സംവാദം,കവിതാരചനയും അവതരണവും , നാടൻപാട്ട്, കലാസാഹിത്യ വിഷയാവതരണം , തെരുവുനാടകം എന്നീ മത്സരങ്ങൾ നടന്നു. മുടിയേറ്റ് : അരങ്ങും ആസ്വാദനവും എന്ന വിഷയത്തിൽ ഡോ ബിന്ദു പാഴൂർ പ്രഭാഷണം നടത്തി. ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ പാഴൂർ ഗുരുകുലം അവതരിപ്പിച്ച മുടിയേറ്റോടെ മലയാളോത്സവം അവസാനിച്ചു