College News
തനയം. - അസോസിയേഷന്‍ ഉദ്ഘാടനം. മലയാളവിഭാഗം അസോസിയേഷന്‍ പ്രശസ്‌ത ചെറു കഥാകൃത്തും തിരക്കഥാകൃത്തും ആയ പി വി ഷാജികുമാർ ഉദ്‌ഘാടനം ചെയ്തു.
2015 ലെ കോളിൻസ് സ്മാരക പ്രഭാഷണം നിർവ്വഹിച്ചത് പ്രൊഫ. ഓംചേരി എൻ എൻ പിള്ളയാണ്. 'ഒരു കോടി പ്രവാസി കേരളീയരെ ഒരു കോടി പ്രവാസി മലയാളികളാക്കുക' എന്ന വിഷയത്തിൽ ആണ് അദ്ദേഹം പ്രഭാഷണം നടത്തിയത്.
മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണം നടന്നു. 'രാമായണവും കുടുംബ ബന്ധങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി പ്രഭാഷണം നടത്തി. രാമായണ പാരായണം മത്സരത്തില്‍ രേണു ആർ നായർ ഒന്നാം സ്ഥാനം നേടി.
ലോക പ്രശസ്ത ശിൽപിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമൻ മേൽപ്പറഞ്ഞ വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
സുകുമാർ അഴീക്കോട് ട്രസ്റ്റും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച കവിയും കവിതയും എന്ന പ്രഭാഷണപരമ്പരയിൽ 'മഹാകവി പുത്തൻകാവ് മാത്തൻ തരകൻ- ജീവിതവും കൃതികളും' എന്ന വിഷയം ആസ്പദമാക്കി ഡോ.സി.ജെ.റോയ് പ്രഭാഷണം നടത്തി.
സമസ്ത കേരള സാഹിത്യ പരിഷത്തും മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച ഏകദിന സെമിനാർ ഡോ.എസ്. ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ.ഷാജി ജേക്കബ്, ഡോ.മനോജ് കുറൂർ, ടോം ജെ. മങ്ങാട്ട്, സിന്ധു കെ.വി. ഡോ.വിധു നാരായണൻ, ഡോ.എച്ച്. കെ.സന്തോഷ് എന്നിവരും നിരവധി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
സൈബർ മലയാളം മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ 30ന് നടന്ന സെമിനാറില്‍ ഡോ.സുനീത ടി.വി. പ്രഭാഷണം നടത്തി.
യു.ജി.സി.ധനസഹായത്തോടെ മലയാള വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡോ.സ്കറിയാ സക്കറിയ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പ്രബന്ധാവതരണത്തിൽ ഡോ.പി.എം.ഗിരീഷ്, ഡോ.പി.എസ്.രാധാകൃഷ്ണൻ, ഡോ.ജയശ്രീ കെ.എസ്. ഡോ.ആർ.ഹരിശ്ചന്ദ്രൻ, ഡോ.സി.ആർ.പ്രസാദ്, ഡോ.ബാബുരാജ് തുടങ്ങിയ അദ്ധ്യാപകരും ഗവേഷക വിദ്യാർഥികളും പങ്കെടുത്തു.
ദ്വിശതാബ്ദിയോടനുബന്ധിച്ച് മലയാളവിഭാഗം സംഘടിപ്പിച്ച ഭാഷാശാസ്ത്ര സെമിനാറിൽ നാഗ്പൂർ യൂണിവേഴ്സിറ്റി മുൻ ഭാഷാശാസ്ത്ര പ്രൊഫസറായ ഡോ.മാത്യു വർഗീസ് 'ഭാഷയ്ക്കും ഭാഷാശാസ്ത്രത്തിനും ഒരാമുഖം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
Webinar on Introduction to Cloud Computing Speaker: Jacob T Lawrence Senior Systems Engineer FINASTRA Technopark, Thiruvananthapuram.


















