College News
സാഹിത്യസംവാദം മലയാളവിഭാഗം സംഘടിപ്പിച്ച സാഹിത്യസംവാദത്തിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. സി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചർച്ചയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
ദേശീയതയുടെ നാനാർത്ഥങ്ങൾ മലയാളവിഭാഗത്തിന്റെയും കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ മോഡറേറ്ററായിരുന്നു.
മഹാകാവ്യങ്ങൾ- ചരിത്രവും പ്രസക്തിയും. വേദജ്യോതി പബ്ലിക്കേഷനും മലയാള വിഭാഗവും ചേർന്നു സംഘടിപ്പിച്ച സെമിനാറിൽ ഡോ. എൻ. അജയകുമാർ, ഡോ. ജോസ് കെ മാനുവൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. കെ. രാധാകൃഷ്ണ വാരിയർ മോഡറേറ്ററായിരുന്നു
എഴുത്തച്ഛൻ പ്രഭാഷണം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും മലയാളവിഭാഗവും സംയുക്തമായി എഴുത്തച്ഛൻ പ്രഭാഷണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഡോ. പി. എം. വിജയപ്പൻ പ്രഭാഷണം നിർവഹിച്ചു.
രാമചരിതം - പുതുസമീപനങ്ങൾ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. ഹരിശ്ചന്ദ്രൻ ആചാരി പ്രബന്ധം അവതരിപ്പിച്ചു.
എഴുത്തിലെ സ്ത്രീ വ്യവഹാരങ്ങൾ വായനവാരാചാരണത്തിന്റെ ഭാഗമായി ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച എഴുത്തിലെ സ്ത്രീ വ്യവഹാരങ്ങൾ എന്ന സെമിനാർ ജൂൺ 24ന് ജോസഫ് ഫെൻ ഹാളിൽ നടന്നു. പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. ഡോ. ജി. ഉഷാകുമാരി പ്രബന്ധം അവതരിപ്പിച്ചു.
ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഥാസായാഹ്നവും അക്‌ബർ കക്കട്ടിൽ അനുസ്മരണവും സംഘടിപ്പിച്ചു. ശ്രീ അയ്മനംജോൺ ഉദ്ഘാടനം ചെയ്തു.
എല്ലാ വർഷവും നടത്തി വരുന്ന സംസ്കാരജാലകം വിജ്ഞാനപരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുറവിലങ്ങാട് ദേവ മാതാ കോളേജിലെ അക്ഷര വി ഒന്നാം സ്ഥാനം നേടി.
കുവലയം കഥകളി ആസ്വാദനത്തിനു പുതുതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കളിയരങ്ങിലെ പുതുവായനകൾക്കും പുതുവഴികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മലയാള വിഭാഗം സ്വാതി കലാക്ഷേത്രയുമായി സഹകരിച്ചു സംഘടിപ്പിച്ച കുവലയം 2016 ജോസഫ് ഫെൻ ഹാളിൽ നടന്നു.
സാഹിത്യോത്സവം രാഗേന്ദു സംഗീതോത്സവത്തോടനുബന്ധിച്ച് മലയാള വിഭാഗവും ഡി സി ബുക്സും സംയുക്തമായി സാഹിത്യോത്സവം സംഘടിപ്പിച്ചു. വിവിധ തലമുറകളിൽപ്പെട്ട എഴുത്തുകാരും കലാലയങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഹൃദയരും പരിപാടിയിൽ പങ്കെടുത്തു.



















