CMS
College News2026-02-05T14:24:13+05:30

College News

  •   പ്രഭാഷണം- അച്ചടി സമ്പ്രദായങ്ങൾ     പത്രപ്രവർത്തനം - അടിസ്ഥാന തത്വങ്ങൾ എന്ന ഓപ്പൺ കോഴ്‌സിന്റെ ഭാഗമായി മലയാളവിഭാഗം നടത്തിയ പ്രഭാഷണം നവംബർ 18, 2020ന് നടന്നു. വിവിധ അച്ചടി സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ ഡെന്നി ജോസഫ് (എഞ്ചിനീയർ- പ്രൊഡക്ഷൻ & മെയിന്റനൻസ്; മലയാള മനോരമ , ആലപ്പുഴ) പ്രഭാഷണം നടത്തി.

  •   പ്രഭാഷണം- ടെലിവിഷൻ ജേർണലിസം       പത്രപ്രവർത്തനം - അടിസ്ഥാന തത്വങ്ങൾ എന്ന ഓപ്പൺ കോഴ്‌സിന്റെ ഭാഗമായി മലയാളവിഭാഗം നടത്തിയ പ്രഭാഷണം നവംബർ 11, 2020 ന് നടന്നു. മലയാള മനോരമ ആലപ്പുഴ യൂണിറ്റിന്റെ കറസ്പോണ്ടന്റ് ആയ കെ.സി.ബിപിൻ ആണ് പ്രഭാഷണം നടത്തിയത്.

  • സർഗാത്മക സാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായി മലയാളവിഭാഗം വിദ്യാർഥികൾ (അക്കാദമിക്ക് വർഷം 2019-2020) തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം 08.09.2020ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ.വർഗീസ് സി. ജോഷ്വാ സംസാരിച്ചു. മാഗസിൻ ഏറ്റു വാങ്ങിയത് വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോയാണ്.

  • വായനയിലെ മാറുന്ന പ്രവണതകൾ   വായനദിനത്തോട് അനുബന്ധിച്ചു കോളിൻസ് ലൈബ്രറിയുമായി ചേർന്ന് മലയാളവിഭാഗം ഒരു ഏകദിന വെബിനാർ സംഘടിപ്പിച്ചു. വിവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.മുഞ്ഞനാട് പത്മകുമാറാണ് പ്രഭാഷണം നടത്തിയത്. 

  • 1.10 .2020 മുതൽ ഗൂഗിൾ മീറ്റ് മാധ്യമമാക്കി പ്രഗത്ഭർ നയിച്ച അക്കാദമിക് വെബിനാർ ആരംഭിച്ചു. പ്രിൻസിപ്പൽ വർഗ്ഗീസ് സി ജോഷ്വാ ഉദ്‌ഘാടനം നടത്തി. പരമ്പരയിലെ ആദ്യ പ്രഭാഷണം നവരാഷ്ട്രീയം പെൺകവിതകളിൽ എന്ന വിഷയത്തിൽ ആയിരുന്നു. ദ്വിഭാഷാകവിയും കലാമർമജ്ഞയുമായ ഡോണ മയൂര ആയിരുന്നു പ്രഭാഷക.  പിന്നീട് പ്രൊഫ. എ. ചന്ദ്രദാസൻ(ഡയറക്ടർ, ലോകധർമ്മി നാടകവേദി) 'അരങ്ങിലെ പുതു പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ നവംബർ മൂന്നിനും (03.11.2020) കവിയും അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാർ 'ജീവിതവും സംസ്കാരവും : ഫോക് ചിന്തകൾ' എന്ന [...]

  • മാമാങ്കം - മലയാളോത്സവം മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാളോത്സവം കവിയും ചലച്ചിത്രഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സംവാദം,കവിതാരചനയും അവതരണവും , നാടൻപാട്ട്, കലാസാഹിത്യ വിഷയാവതരണം , തെരുവുനാടകം എന്നീ മത്സരങ്ങൾ നടന്നു. മുടിയേറ്റ് : അരങ്ങും ആസ്വാദനവും എന്ന വിഷയത്തിൽ ഡോ ബിന്ദു പാഴൂർ പ്രഭാഷണം നടത്തി. ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ പാഴൂർ ഗുരുകുലം അവതരിപ്പിച്ച മുടിയേറ്റോടെ മലയാളോത്സവം അവസാനിച്ചു

  • ഡിസി-  സി എം എസ് സംസ്കാരജാലകം വിജ്ഞാനപരീക്ഷ   ഈ വർഷത്തെ സംസ്കാരജാലകത്തിലും വിവിധ കോളേജുകളിൽ നിന്നുള്ള നൂറോളം കുട്ടികൾ പങ്കെടുത്തു. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി യിലെ അഭിജിത് ഡി പി ഒന്നാം സ്ഥാനം നേടി. 

  • വിരാമമില്ലാതെ '19      മാന്നാനം കെ ഈ കോളേജ് മലയാള വിഭാഗം അദ്ധ്യാപകനായ ഡോ മാത്യു ജെ മുട്ടത്തിന്റെ വിരാമമില്ലാതെ എന്ന ഓർമ പുസ്തകവും അതിന്റെ എഡിറ്റർ കവി ആദിത്യന്റെ മറവിക്കാലത്തെ ഓർമകൾ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. പ്രൊഫ സി ആർ ഓമനക്കുട്ടൻ, ഡോ. ചങ്ങമ്പുഴ ഹരികുമാർ,പ്രൊഫ സെബാസ്റ്റ്യൻ വട്ടമറ്റം എന്നിവർ സംസാരിച്ചു.

  •     കോളിൻസ് സ്മാരക പ്രഭാഷണം     മലയാളവിഭാഗം വർഷം തോറും സംഘടിപ്പിച്ചു വരുന്ന കോളിൻസ് സ്മാരക പ്രഭാഷണം ഡോ സി എസ് ചന്ദ്രിക നിർവഹിച്ചു. പുതിയ കേരളം; സ്ത്രീകൾ എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം. 

  • നവഭാവം പ്രഭാഷണങ്ങൾ     ഡോ. എസ്. ശാരദക്കുട്ടി - പെൺപ്രതിരോധം മലയാളസാഹിത്യത്തിൽ

Go to Top