CMS
College News2026-02-05T14:24:13+05:30

College News

  • നവഭാവം പ്രഭാഷണങ്ങൾ   ഉഷ നങ്ങ്യാർ - കൂടിയാട്ടം : അരങ്ങും പൊരുളും

  • നവഭാവം പ്രഭാഷണങ്ങൾ  - ഉദ്‌ഘാടനം   റ്റി ഡി രാമകൃഷ്ണൻ - പുതിയകാലം പുതിയ എഴുത്ത്‌  

  • വായനപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വാതായനം പരിപാടി കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ നസീം ഉദ്‌ഘാടനം ചെയ്‌തു. വായനമത്സരം, പുസ്തകാവതരണം, സാഹിത്യപ്രശ്‌നോത്തരി  എന്നീ മത്സരങ്ങൾ നടത്തി. 

  • സി ജെ തോമസ്, എൻ എൻ പിളള എന്നിവരുടെ ജന്മശതാബ്ദി ആചരണത്തിന്റെ ഭാഗമായി നാടകക്കളരി സംഘടിപ്പിച്ചു. നാടകരചയിതാവും സാംവിധായകനും ഗവേഷകനുമായ ശ്രീ എം പ്രദീപൻ നേതൃത്വം നല്കി. കളരിയുടെ അവസാനം കുടുംബയോഗം നാടകത്തിന്റെ അവതരണം നടത്തി. 

  • മുണ്ടശ്ശേരി , സാഹിത്യവും വിദ്യാഭ്യാസവും   മുണ്ടശ്ശേരി സ്മാരക സമിതിയുമായി ചേർന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ഡോ.തോളൂർ ശശിധരൻ, ഡോ. ഷൊർണ്ണൂർ കാർത്തികേയൻ എന്നിവർ പ്രബന്ധാവതരണം നടത്തി

  •               മഹാത്മാ ഗാന്ധി സർവകലാശാലയുടെയും സി എസ് ഐ മധ്യകേരള മഹായിടവകയുടെയും സഹകരണത്തോടെ മലയാളവിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു. ദളിത് ചിന്തകനും എഴുത്തുകാരനുമായ ശ്രീ കെ കെ കൊച്ച് നവജനാധിപത്യവും ദളിത് സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ഓ കെ സന്തോഷ്‌, എം ആർ രേണുകുമാർ എന്നിവർ വിവിധ ഘട്ടങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. നിരവധി അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പ്രബന്ധങ്ങൾ [...]

  • സംസ്കാര ജാലകം വിജ്ഞാനപരീക്ഷ വർഷം തോറും നടത്തിവരുന്ന സംസ്കാരജാലകം വിജ്ഞാന പരീക്ഷ ജനുവരി 30ന് നടന്നു. പല കോളേജുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ അക്ഷര വി. ഒന്നാം സ്ഥാനം നേടി.

  • മലയാളം അസോസിയേഷൻ ഉദ്‌ഘാടനം.   മലയാളം അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ജി.ആർ.ഇന്ദുഗോപൻ നിർവഹിച്ചു.

  •   കോളിൻസ് സ്മാരക പ്രഭാഷണം മലയാളവിഭാഗം വർഷം തോറും സംഘടിപ്പിച്ചു വരുന്ന കോളിൻസ് സ്മാരക പ്രഭാഷണം ഡോ.കെ.ജയകുമാർ ഐ.എ. എസ്. നിർവഹിച്ചു. 'മലയാളം ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം' എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം.

  • നവഭാവം   ഡോ.മനോജ് കുറൂർ - കാവ്യസങ്കേതങ്ങളും സൗന്ദര്യശാസ്ത്രവും.

Go to Top