CMS
College News2026-02-05T14:24:13+05:30

College News

  • ബെഞ്ചമിൻ ബെയിലിയും പ്രവർത്തന മേഖലകളും     ബെഞ്ചമിൻ ബെയ്ലി സ്റ്റഡിസെന്ററും മലയാള വിഭാഗവും ചേർന്നു സംഘടിപ്പിച്ച ദേശീയ സെമിനാർ ജോസഫ് ഫെൻ ഹാളിൽ നടന്നു. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവഹിച്ചു. ഡോ. കെ കെ എൻ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.എച്ച് ഹുസൈന്‍, ഡോ. എ. ജി. ശ്രീകുമാര്‍, ഡോ. സ്കറിയാ സക്കറിയ, ഡോ. ഷാജി ജേക്കബ്‌, ഡോ. വി എസ് ലക്ഷ്മി എന്നിവർ [...]

  •   ദൃശ്യകലയുടെ സാംസ്കാരിക പരിപ്രേക്ഷ്യം   മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ്‌ ഉദ്‌ഘാടനം ചെയ്തു. ഡോ. കെ ജി പൗലോസ്‌ , ഡോ. ബി. രവികുമാർ,ഡോ. രാജാ വാരിയർ , ഡോ. പി. എം. ഗിരീഷ്  എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

  • കോളിൻസ് സ്മാരക പ്രഭാഷണം     2017 ലെ കോളിൻസ് സ്മാരക പ്രഭാഷണം മാർച്ച് 20 നു നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. വി. ബാലകൃഷ്ണൻ 'സാഹിത്യവും സിനിമയും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 

  • കഥകളി സംഗീതിക   സി എം എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാളവിഭാഗവും സ്വാതിക്ഷേത്രം അക്കാദമിയും ചേർന്നു കഥകളി സംഗീതിക സംഘടിപ്പിച്ചു. പ്രൊഫ. ഈ എൻ കേരളവർമ്മ ആമുഖപ്രഭാഷണം നടത്തി. ശ്രീ കോട്ടക്കൽ മധുവും സംഘവും കഥകളിപ്പദ കച്ചേരി അവതരിപ്പിച്ചു. 

  • പ്രഭാഷണവും പരിശീലന ക്ലാസും. : സർഗാത്മകതയ്ക്ക് ഒരു ആമുഖം മലയാളവിഭാഗത്തിലെ കുട്ടികൾക്കായി സർഗാത്മകതയ്ക്ക് ഒരു ആമുഖം എന്ന വിഷയത്തിൽ ഡോ. വേണുഗോപാൽ (ഭാഷാപോഷിണി സബ് എഡിറ്റർ )പ്രഭാഷണം നടത്തി. ഷാർലെറ്റ്, ജ്യോതിർമയി എന്നിവരുടെ നേതൃത്വത്തിൽ ക്രിയേറ്റിവിറ്റി ക്ലാസ്സുകളും നടന്നു.   

  • സാംസ്കാരജാലകം വിജ്ഞാനപരീക്ഷ   മലയാളവിഭാഗം എല്ലാ വർഷവും നടത്തുന്ന ഡിസി - സി എം എസ് സാംസ്കാരജാലകം വിജ്ഞാനപരീക്ഷ ജനുവരി 18 ന് ന്യൂ സെമിനാർ ഹാളിൽ നടന്നു. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ ആദ്യ ചോദ്യം ചോദിച്ചുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. വിവിധ കോളേജുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു കുറവിലങ്ങാട് ദേവമാതാ കോളേജിലെ നയൻതാര സിബി ഒന്നാം സ്ഥാനം  നേടി.

  • പ്രഭാഷണം:ഒ വി വിജയന്റെ സാഹിത്യപ്രപഞ്ചം     മലയാളവിഭാഗവും ഒ വി വിജയൻ ഫൗണ്ടേഷനും സംയുക്തമായി ഒ വി വിജയൻ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഒ വി വിജയന്റെ സാഹിത്യപ്രപഞ്ചത്തെപ്പറ്റി ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തി

  • സംവാദ മത്സരം കേരളപ്പിറവിയോട് അനുബന്ധിച്ച് മലയാളവിഭാഗം അസോസിയേഷൻ സംവാദമത്സരം സംഘടിപ്പിച്ചു. കോളേജിലെ വിവിധ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. 

  • റിസർച്ച് മെതഡോളജി ക്ലാസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ ക്ലാസ്സിനു നേതൃത്വം നൽകിയത് ഡോ. ഷാജി ജേക്കബ് ആണ്. ഗവേഷണത്തിന്റെ ശാസ്ത്രീയതയെക്കുറിച്ചും വിഷയസ്വീകരണം മുതൽ പ്രബന്ധരചന വരെയുള്ള ഘട്ടങ്ങളെ കുറിച്ചും പ്രഭാഷകൻ വിശദമായി സംസാരിച്ചു.  

  • ജോസഫ് ഫെൻ ഹാളിൽ വെച്ചു നടന്ന യോഗത്തിൽ കാക്കാരിശ്ശി നാടക കലാകാരനായ ശ്രീ. ടി. എസ്‌. വേണുഗോപാലും സംഘവും സോദാഹരണപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. റോയ്‌ സാം ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു. 

Go to Top