College News
പ്രസാധനം : കലയും പ്രയോഗവും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടന്നു. പ്രസാധനത്തിലെ പുതുപ്രവണതകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.എ വി ശ്രീകുമാറും പ്രസാധന മേഖല ഒരു അവലോകനം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ രാധാകൃഷ്ണ വാരിയറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അസ്സോസിയേഷൻ ഉദ്ഘാടനം ഫെബ്രുവരി 12 ന് നടന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷ് അസ്സോസിയേഷൻ ഉദ്ഘാടനം ചെയ്ത സംസാരിച്ചു.
ഡി സി- സി എം എസ് സംസ്കാര ജാലകം വിജ്ഞാന പരീക്ഷ 2017-2018 ലെ സംസ്കാര ജാലകം വിജ്ഞാന പരീക്ഷ ജനുവരി29 ന് നടത്തപ്പെട്ടു. വിവിധ കോളേജുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു
കോളിൻസ് സ്മാരക പ്രഭാഷണം 2017 -2018 അധ്യയന വർഷത്തെ കോളിൻസ് സ്മാരക പ്രഭാഷണം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സേതു നിർവഹിച്ചു. "കഥാസാഹിത്യത്തിന്റെ കാലപ്പകർച്ചകൾ" എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം
നവഭാവം -പ്രഭാഷണ പരമ്പര. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര നവഭാവം എന്ന പേരിൽ ആരംഭിച്ചു. ജൂലൈ 18 നു പ്രശസ്ത നാടകൃത്തും തിരക്കഥാകൃത്തും അഭി നേതാവും അധ്യാപകനുമായ ഡോ.പി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
വായന ദിനാചാരണം വായനദിനം ആചരിച്ചു.
പാഠ്യപദ്ധതി പരിഷ്കരണം ജൂൺ17,19 തീയതികളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള ദ്വിദിനശിൽപശാല നടന്നു. ഡോ പി എസ് രാധാകൃഷ്ണൻ, ഡോ ജോസഫ് സ്കറിയാ, ഡോ ആന്റണി പി, ഡോ കെ രാധാകൃഷ്ണ വാരിയർ, ഡോ.ബാബു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
നന്മണികൾ - കവിതാ ശില്പശാല അസയ്യപ്പപണിക്കർ ഫൗണ്ടേഷനുമായി ചേർന്നു സംഘടിപ്പിച്ച കവിതാശില്പശാല ഡോ. വി സി ഹാരിസ് ഉദ്‌ഘാടനം ചെയ്തു. ഡോ. ബിൻസ് എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി. വിവിധ കോളേജുകളില്‍ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു കവിതകൾ അവതരിപ്പിച്ചു.
ചരിത്ര നോവലുകൾ മലയാളത്തിൽ - മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെ. മലയാളവിഭാഗവും സാഹിത്യ പ്രവർത്തക സഹകരണസംഘവും സംയുക്തമായി സെമിനാറും സാഹിത്യസംവാദവും സംഘടിപ്പിച്ചു. "ചരിത്രവും ഭാവനയും' എന്ന സംവാദവിഷയം നോവലിസ്റ്റ് ശ്രീ. രാമചന്ദ്രൻ അവതരിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ ചരിത്ര നോവലുകൾ മലയാളത്തിൽ - മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെ എന്ന വിഷയത്തിൽ ശ്രീ ടി എം എബ്രഹാം പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. എം.കെ. സാനു, ശ്രീ പോൾ മണലിൽ ,ശ്രീ ബി ശശികുമാർ എന്നിവർ സംസാരിച്ചു.
എന്നും തളിർക്കുന്ന ഹോർത്തുസ് മലബാറിക്കസ് ചരിത്രം, സസ്യശാസ്ത്രം എന്നീ വിഭാഗങ്ങളും മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച സെമിനാറിൽ ഡോ. ബി. ഇഖ്ബാൽ വിഷയാവതരണം നടത്തി.















